തിരുവനന്തപുരം: ആറ്റിങ്ങൽ കേന്ദ്രമാക്കി കഴിഞ്ഞ 20 വർഷമായി മെഡിക്കൽ എൻജിനിയറിംഗ് കോഴ്സ് നടത്തിവരുന്ന ടാന്റം എൻട്രൻസ് കോച്ചിംഗ് സെന്ററിൽ 24 മുതൽ ക്രാഷ് കോഴ്സ് ആരംഭിക്കുന്നു. ആറ്റിങ്ങലിന് പുറമേ വർക്കല,നെടുമങ്ങാട്,അഞ്ചൽ എന്നീ ബ്രാഞ്ചുകളിലും ക്ലാസുകൾ ആരംഭിക്കുന്നു.
നീറ്റ്,കീം,ജീ,ഐകർ,ഐസർ,ക്യൂറ്റ്,നഴ്സിംഗ് തുടങ്ങിയ കോഴ്സുകൾക്ക് പ്രത്യേകം ബാച്ചുകൾ ഉണ്ടായിരിക്കും. ഞായറാഴ്ചകൾ ഉൾപ്പെടെ എൻട്രൻസ് പരീക്ഷ വരെ എല്ലാ ദിവസവും ക്ലാസുകൾ ഉണ്ടാകുമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഫീസിളവുകൾ അനുവദിക്കുമെന്നും ടാന്റം ഡയറക്ടർ ഡോ. ബി രാധാകൃഷ്ണൻ അറിയിച്ചു. പ്ലസ് വൺ സയൻസ് ക്ലാസുകൾ ആറ്റിങ്ങൽ ടാന്റത്തിൽ ഏപ്രിൽ പത്താം തീയതി ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846115507.