sreekumar-k-nair

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ ആയി ശ്രീകുമാർ കെ.നായരെ സർക്കാർ നിയമിച്ചു. സി.ഇ.ഒ ആയിരുന്ന ഡോ.ജയകുമാർ കാലാവധി തീരാൻ ഒരുമാസം ബാക്കി നിൽക്കെ ജനുവരിയിൽ സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് മറ്റാരേയും നിയമിച്ചിരുന്നില്ല.

തിരുവനന്തപുരം സ്വദേശിയാണ് ശ്രീകുമാർ. ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന കേരള ഖര മാലിന്യ സംസ്‌കരണ പദ്ധതിയുടെ പ്രൊക്യുർമെന്റ് എക്സ്‌പെർട്ടായി പ്രവർത്തിക്കുന്നതിനിടെയാണ് പുതിയ നിയമനം. അടിസ്ഥാന സൗകര്യ വികസന രംഗത്ത് സർക്കാർ, സ്വകാര്യ മേഖലകളിലായി 40 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പല പദ്ധതികളുടെയും കൺസൾട്ടന്റായിരുന്നു. കൈറ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ സ്‌കൂൾ,കോളേജ് കെട്ടിടങ്ങൾ നവീകരിച്ച പദ്ധതിക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്. ദിവ്യ എസ്.അയ്യരാണ് വിസിൽ എം.ഡി.