തിരുവനന്തപുരം: റേഷൻ വിതരണം ഇന്നലെ സുഗമമായി നടന്നു. 3.75 ലക്ഷം കാർഡ് ഉടമകൾ വാങ്ങി. മസ്റ്ററിംഗ് നിറുത്തിവച്ച ശേഷമുള്ള ആദ്യവിതരണമായിരുന്നു.
വാതിൽപ്പടി വിതരണത്തിലെ കരാറുകാർക്ക് കുടിശ്ശിക നൽകിയതോടെ റേഷൻ കടകളിലേക്കുള്ള ധാന്യവിതരണവും പുനരാരംഭിച്ചു. റേഷൻ കട ലൈസൻസികൾക്കുള്ള ജനുവരിയിലെ കമ്മിഷൻ വിതരണവും ഇന്നലെ ആരംഭിച്ചു.
ഇ-പോസിന്റെ സർവറിന്റെ ശേഷി വർദ്ധിപ്പിക്കുന്ന പ്രവൃത്തികൾ നടന്നുവരികയാണ്. അതിനു ശേഷമാകും മസ്റ്ററിംഗ് പുനരാരംഭിക്കുക.