പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ യു. ഡി .എഫ് തീരുമാനപ്രകരം വൈസ് പ്രസിഡന്റ് രാജിവച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റായി ലീഗിന്റെ പിന്തുണയോടെ ജയിച്ച ബി.വസന്തയാണ് യു.ഡി.എഫ് തീരുമാന പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.അടുത്തിടെ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ കോൺഗ്രസിൽ നിന്ന് രാജിവച്ച് സി.പി.എമ്മി ൽ ചേർന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ലീഗ് തീരുമാനം കടുപ്പിക്കുകയായിരുന്നു.ഇതോടെ യു.ഡി.എഫ് നേതൃത്വം ഇടപെടുകയും വസന്ത രാജി വയ്ക്കുകയുമായിരുന്നു.ഇതേ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ ലീഗ് യു.ഡി.എഫ് യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.ഇനി ലീഗിലെ നസീമ ഇല്യാസ് വൈസ് പ്രസിഡന്റാകും.