പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ വാർഡംഗമായ സി. ഭാസുരാംഗിയെയും വീട്ടിൽ കയറി ഭർത്താവിനേയും മകളേയും ഭീഷണിപ്പെടുത്തിയതായി ഭാസുരാംഗി പാലോട് പൊലീസിൽ പരാതി നൽകി. കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ മുൻ പഞ്ചായത്തംഗത്തിനെതിരെയാണ് പരാതി. ഇക്കഴിഞ്ഞ 16ന് പഞ്ചായത്തിലേക്ക് വരാൻ ഇടിഞ്ഞാറിലേക്ക് നടന്നു പോകുമ്പോൾ ഭീഷണിപ്പെടുത്തി കാറിൽ കൊണ്ടുപോകാൻ ശ്രമിച്ചതായും ഭയന്ന് ഇടിഞ്ഞാറിലെത്തി ഓട്ടോ പിടിച്ച് ഓഫീസിലെത്തിയെന്നും അന്നു രാത്രി വീട്ടിലെത്തി മെമ്പർ സ്ഥാനം രാജിവച്ച് സി.പി.എമ്മിൽ ചേരണമെന്നു പറഞ്ഞ് ജാതിപ്പേര് വിളിച്ചെന്നും പരാതിയിൽ പറയുന്നു.