
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ 12,14 വാർഡുകളിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ശുദ്ധ ജലപദ്ധതി നാടിന് സമർപ്പിച്ചു.അഗ്രാമീണ മേഖലയിൽ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് കുഴൽക്കിണർ ഉപയോഗപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണിത്. 25ൽ പരം കുടുംബങ്ങൾക്ക് ഇത് നേരിട്ട് പ്രയോജനപ്പെടും.മേനാപ്പാറയിൽ നിലവിലുള്ള പൊതു കുഴൽ കിണർ ഉപയോഗപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്. പദ്ധതിക്കാവശ്യമായ ഭൂമി സൗജന്യമായി നൽകിയ എസ്.ബിന്ദുവിനെ ചടങ്ങിൽ ആദരിച്ചു.വാർഡ് അംഗം എസ്.ലിസി പദ്ധതി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എൻ.സിയാദ് അദ്ധ്യക്ഷത വഹിച്ചു.മറ്റ് പഞ്ചായത്ത് പ്രതിനിധികൾ,നാട്ടുകാർ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.