cf

കൊച്ചി തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ യന്ത്ര ആനയെ നടയ്ക്കിരുത്തി പ്രിയ മണി. പ്രിയ മണിയും പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഒഫ് അനിമൽസ് എന്ന മൃഗസ്നേഹികളുടെ സംഘടനയും ചേർന്നാണ് തലയെടുപ്പുള്ള യന്ത്ര ആനയെ നടയ്ക്കിരുത്തിയത്. ആനയെ നടയ്ക്കിരുത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രിയമണി പറഞ്ഞു.സാങ്കേതിക വിദ്യയുടെ സഹായത്തിൽ നമ്മുടെ സമ്പന്നമായ സാംസ്കാരിക ആചാരങ്ങളും പൈതൃകവും നിലനിറുത്താനും മൃഗങ്ങളെ ഉപദ്രവിക്കാതിരിക്കാനും ഇതിലൂടെ കഴിയുന്നു. ഭക്തരെ സുരക്ഷിതമായും മൃഗസൗഹൃദമായും മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്നതിന് യന്ത്ര ആനയെ സംഭാവന ചെയ്യുന്നതിലൂടെ സാധിച്ചെന്നും പ്രിയ മണി പറഞ്ഞു.

മൂന്നു മീറ്റർ ഉയരവും 800 കിലോ ഭാരവുമാണ് യന്ത്ര ആനയ്ക്ക്. ഇൗ ആനയാകും ഇനി മുതൽ ക്ഷേത്ര ചടങ്ങുകളുടെ ഭാഗമാകുക. ഏകദേശം അഞ്ചുലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.