
നെയ്യാറ്റിൻകര: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ കീഴിൽ തൃപ്പലവൂർ ബൂത്ത് ഓഫീസ് ഉദ്ഘാടനവും രാഷ്ട്രീയ വിശദീകരണ യോഗവും നടന്നു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മരിയപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിനിൽ മണലുവിള അദ്ധ്യക്ഷത വഹിച്ചു.കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.അനിൽ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് ജനറൽ സെക്രട്ടറി വടകര വിൽസൻ,തത്തിയൂർ വാർഡ് മെമ്പർ കാക്കണം മധു,മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ പാട്ടവിള ശശിന്ദ്രൻ നായർ,തത്തിയൂർ സുഗതൻ, ശ്രീരാഗം ശ്രീകുമാർ,അഖിൽ തൃപ്പലവൂർ,ക്രിസ്തുദാസ് കോട്ടയ്ക്കൽ,തൃപലവൂർ വിഷ്ണു,അനിഷ് തൃപലവൂർ,ദാസ് കാക്കണം,ആനായികോണം സുരേഷ്,കേട്ടയ്ക്കൽ മധു,തത്തിയൂർ സുരേന്ദ്രൻ,ആരാമം മധുസുദൻ നായർ,അണമുഖം പരമേശ്വരൻ നായർ,ജിബു കാക്കണം എന്നിവർ പങ്കെടുത്തു.