
തിരുവനന്തപുരം: പ്രമുഖ ഗെയിം ഡെവലപ്പർ സ്ഥാപനമായ ടിൽറ്റെഡുമായി ചേർന്ന് അസാപ് കേരള ഗെയിം ഡെവലപ്മെന്റ്, ഓഗ്മെന്റഡ്/ വെർച്വൽ റിയാലിറ്റി, അനിമേഷൻ എന്നിവയിൽ പരിശീലനം നൽകും. ധാരണാപത്രത്തിൽ അസാപ് കേരള ധനകാര്യ വിഭാഗം ഹെഡ് പ്രീതി ലിയോനോൾഡും ടിൽറ്റ്ലാബ്സ് സ്ഥാപകനും സി.ഇ.ഒയുമായ നിഖിൽ ചന്ദ്രനും ഒപ്പുവച്ചു. ക്ലാസ് ഈ മാസം തുടങ്ങും. https://asapkerala.gov.in വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ- 9495999601
കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: എൽ.ബി.എസിന്റെ പൂജപ്പുരയിലുള്ള എൽ.ബി.എസ് ഐ.ടി.ഡബ്ല്യു ക്യാമ്പസിലെ പരീശീലന കേന്ദ്രത്തിൽ ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് 31നകം അപേക്ഷിക്കാം. യോഗ്യത- എസ്.എസ്.എൽ.സി. വെബ്സൈറ്റ്- www.lbscentre.kerala.gov.in. ഫോൺ- 0471 2560333.
ഐ.എച്ച്.ആർ.ഡിയിൽ അവധിക്കാല പരിശീലനം
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിംഗ് സ്കൂളിൽ 30 ദിവസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ/സോഫ്റ്റ് സ്കിൽസ് പരിശീലനത്തിന് 31 വരെ അപേക്ഷിക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് ബോർഡുകളുടെ കമ്പ്യൂട്ടർ സിലബസ് അടിസ്ഥാനമാക്കിയാണ് പരിശീലനം. ഫോൺ: 0471-2307733.
സ്കോളർ സ്പാർക് ടാലന്റ് ഹണ്ട്
പരീക്ഷാഫലം
കുന്ദമംഗലം: ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷന് കീഴിൽ ഇന്ത്യയിലും ആറ് വിദേശ രാജ്യങ്ങളിലും സ്കൂൾ തലത്തിൽ 8ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച സ്കോളർ സ്പാർക് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചതായി മർകസ് അധികൃതർ അറിയിച്ചു. ഒന്നാം ഘട്ട പരീക്ഷയിൽ യോഗ്യരായ വിദ്യാർത്ഥികൾക്കുള്ള അഭിമുഖം ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കും. അഭിമുഖത്തിൽ നിന്നു തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി അന്തിമപട്ടിക പ്രസിദ്ധീകരിക്കും. 617 വിദ്യാർത്ഥികളാണ് ഒന്നാംഘട്ട പരീക്ഷയിൽ നിന്ന് അഭിമുഖത്തിൽ പങ്കെടുക്കാൻ അർഹരായത് . ഫിഷർമാൻ കമ്യൂണിറ്റി , ഗൾഫ് റിട്ടേൺ എന്നിവർക്ക് പ്രത്യേകം റിസർവേഷൻ നൽകിയും വിവിധ സംസ്ഥാനങ്ങളെയും ലക്ഷദ്വീപിനെയും അതത് പ്രദേശങ്ങളുടെ സാമൂഹിക പരിസരം മനസിലാക്കിയുള്ള പരിഗണന നൽകിയുമാണ് തിരഞ്ഞെടുക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കമുള്ള പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് അർഹമായ പ്രാധാന്യം നൽകും. ഒന്നാം ഘട്ട പരീക്ഷാഫലം safoundation.in ൽ.