
ആറ്റിങ്ങൽ: ജീവനക്കാരോടും അദ്ധ്യാപകരോടുമുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെ.പി.എസ്.ടി.എ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ സംസ്ഥാന നിർവാഹക സമിതി അംഗം പ്രദീപ് നാരായൺ ഉദ്ഘാടനം ചെയ്തു. സംഘടന ഭാരവാഹികളായ ആർ.ശ്രീകുമാർ,എൻ.സാബു,വി.വിനോദ്,ഒ.ബി.ഷാബു,സി.എസ്.വിനോദ്,ടി.യു.സഞ്ജീവ്,ആർ.എസ്.ലിജിൻ,പി.രാജേഷ്,എസ്.ഗിരിലാൽ എന്നിവർ പ്രതിഷേധ പ്രകടനത്തിനും ധർണയ്‌ക്കും നേതൃത്വം നൽകി.