1

പൂവാർ: പുതിയതുറ വിശുദ്ധ നിക്കോളാസ് ദേവാലയത്തിൽ 14 -ാമത് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ കൊടിയിറങ്ങി.തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാൻ ഡോ.തോമസ് ജെ.നെറ്റോ മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി നടന്നു.തുടർന്ന് വിശുദ്ധന്റെ രൂപവും വഹിച്ച് ദേവാലയത്തിനു ചുറ്റും തേര് എഴുന്നെള്ളിപ്പും നടന്നു.ഏഴായിരം പേർക്ക് നേർച്ച സദ്യയും നാന്നൂറോളം കിടപ്പ് രോഗികൾക്ക് നേർച്ച ഭക്ഷണം വീടുകളിലും എത്തിച്ചു. അറുപത് കുട്ടികൾക്ക് ചോറൂണും നടത്തി. യൗസേപ്പ് പിതാ സഭാംഗങ്ങൾ 14 രോഗികൾക്കായി സംഘടിപ്പിച്ച ചികിത്സാ ധനസഹായം ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ വിതരണം ചെയ്തെന്ന് ഇടവക വികാരി ഫാദർ ഗ്ലാഡിൻ അലക്സ്,സഹവികാരി ഫാദർ വിനീത് പോൾ എന്നിവർ അറിയിച്ചു.