വർക്കല: ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിയുടെ വർക്കല മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നു. ചെമ്മരുതി മേഖലാ കൺവെൻഷൻ തച്ചോട് ജംഗ്ഷനിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ഷോണി അദ്ധ്യക്ഷത വഹിച്ചു.എൽ.ഡി.എഫ് നേതാക്കളായ മടവൂർ അനിൽ,ആർ.സൂരജ്,വി.മണിലാൽ,പ്രിയങ്കാ ബിറിൽ,അഭിരാജ്,സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ഷോണി ചെയർമാനും സന്തോഷ് കുമാർ കൺവീനറുമായ 251 അംഗ ജനറൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പാലച്ചിറ മേഖലാ കൺവെൻഷൻ സി.പി.എം ജില്ലാ കമ്മിറ്റിയംഗം എസ്.പി.ദീപക് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം ചെറുന്നിയൂർ ബാബു അദ്ധ്യക്ഷനായി. സലിം ഇസ്മയിൽ,മുഹമ്മദ് മുഹ്സിൻ,കെ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ചെറുന്നിയൂർ ബാബു (ചെയർമാൻ),കെ.വിശ്വനാഥൻ (കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.ഇടവ മേഖല കൺവെൻഷൻ സി.പി.എം വർക്കല ഏരിയാ സെക്രട്ടറി എം.കെ.യൂസഫ് ഉദ്ഘാടനം ചെയ്തു.സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി വി.മണിലാൽ,എ.ബാലിക്,എസ്.ഷിബു,ഹർഷാദ് സാബു,സമീൻഷാ,നിയാസ് എ.സലാം,സുനിത എസ്.ബാബു തുടങ്ങിയവർ സംസാരിച്ചു.സി.വിനോദ് കുമാർ ചെയർമാനായും എം.ഇസ്ലാഹ് കൺവീനറുമായുള്ള 101 അംഗകമ്മിറ്റിയേയും തിരഞ്ഞെടുത്തു.