
വർക്കല: മലയാളം കൾച്ചറൽ ഫോറം വർക്കല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇ.എം.എസ് അനുസ്മരണം വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ ബിറിൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ,നഗരസഭ കൗൺസിലർ അഡ്വ.ആർ.അനിൽകുമാർ,ഡോ.എം.ജയരാജു,ഡോ.മണികണ്ഠൻ നായർ,വി.ശിവപ്രസാദ്,വി.ശ്രീനാഥക്കുറുപ്പ്,ആനിപവിത്രൻ എന്നിവർ സംസാരിച്ചു.ഫോറത്തിന്റെ പ്രഥമ ഇ.എം.എസ് പുരസ്കാരം സാഹിത്യകാരനായ ജയചന്ദ്രൻ പനയറയ്ക്ക് ഡോ.പി.കെ.സുകുമാരൻ കൈമാറി.