തിരുവനന്തപുരം :വിജയ്‌ക്ക് പിന്നാലെ രജനികാന്തും ചിത്രീകരണത്തിന് തിരുവനന്തപുരത്തെത്തുന്നു. ടി.കെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ സിനിമയുടെ രണ്ടാഴ്ചത്തെ ചിത്രീകരണത്തിനാണ് രജനി നാളെ എത്തുന്നത്. വേളി,​ ശംഖുംമുഖം എന്നിവിടങ്ങളിലാണ് ചിത്രീകരണം.

കഴിഞ്ഞ ഒക്ടോബർ 3ന് വേട്ടയ്യന്റെ പത്തു ദിവസം ചിത്രീകരണം വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമായി നടന്നിരുന്നു. അന്നും രജനികാന്ത് എത്തിയിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. രണ്ടാഴ്ചത്തെ ചിത്രീകരണത്തോടെ വേട്ടയ്യൻ പൂർത്തിയാകുമെന്നാണ് വിവരം.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തിന്റെ 15 ദിവസത്തെ ക്ലൈമാക്സ് ചിത്രീകരണത്തിനാണ് വിജയ് എത്തിയിട്ടുള്ളത്. വൈകിട്ട് 6 മുതൽ രാവിലെ 6 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ചിത്രീകരണം. വിജയ് താമസിക്കുന്ന ഹോട്ടലിലാകും സ്റ്റൈൽ മന്നന്റെയും താമസം. വിജയ്ക്കു പുറമെ രജനികാന്തും ഒരേസമയം തലസ്ഥാനത്തുള്ളതിന്റെ ആവേശത്തിലാണ് ആരാധകർ.