
തിരുവനന്തപുരം: വസ്തു അളന്ന് തിട്ടപ്പെടുത്താൻ 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ജീവനക്കാരന് വിജിലൻസ് കോടതി ഏഴ് വർഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട റവന്യു റിക്കവറി ഓഫീസിലെ അറ്റൻഡർ പി.വിൻസിയെയാണ് പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാര ശിക്ഷിച്ചത്. തിരുവല്ല താലൂക്ക് ഓഫീസിൽ ജോലിനോക്കുമ്പോഴാണ് വിൻസി കൈക്കൂലി വാങ്ങിയത്. നിരണം സ്വദേശി ശശികുമാറിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടുകയായിരുന്നു. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത്കുമാർ എൽ.ആർ ഹാജരായി.