
ബാലരാമപുരം:ജനകീയവിഷയങ്ങൾ വോട്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തി വോട്ട് ബാങ്ക് ആക്കാനാണ് വരുദിവസങ്ങളിൽ കോൺഗ്രസിന്റെ തന്ത്രം. മോദി ആറ് പ്രാവശ്യമല്ല അറുപത് പ്രാവശ്യം കേരളത്തിൽ എത്തിയാലും കേരളത്തിൽ സീറ്റില്ലെന്ന് തിരുവനന്തപുരം പാർലമെന്റ് കൺവെഷൻ ഉദ്ഘാടനം ചെയ്തു മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. റിസോർട്ട് വിവാദത്തിൽ ഇ.പി.ജയരാജന്റെ തുറന്നുപറച്ചിൽ ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലുള്ള അന്തർധാര പുറത്ത് വരുന്നതിന്റെ സൂചനയാണെന്നും ചെന്നിത്തല പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ മുനവ്വറലി ശിഹാഹ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർത്ഥി ശശിതരൂർ, ആർ.എസ്.പി നേതാവ് ഷിബുബേബിജോൺ, സി.എം.പി നേതാവ് സി.പി. ജോൺ, ജെ.എസ്.എസ് നേതാവ് രാജൻ ബാബു, എൻ.ശക്തൻ, വി.എസ്. ശിവകുമാർ, പാലോട് രവി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി. സുബോധൻ, വിൻസെന്റ് എം.എൽ.എ, മര്യാപുരം ശ്രീകുമാർ, പി.കെ. വേണുഗോപാൽ, അനൂപ് ജേക്കബ്ബ്, ശബരീനാഥ്, ജെബി മേത്തർ എം.പി, ശരത് ചന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.
ജനകീയ വിഷയങ്ങളെടുത്ത് ഇടത് ദിവസവും മൂന്നും നാല് മേഖല കൺവെൻഷൻ യോഗങ്ങൾ സംഘടിപ്പിച്ച് വിജയം കൈപ്പിടിയിലാക്കാനുള്ള ശ്രമങ്ങളും എൽ.ഡി.എഫ് ആരംഭിച്ചു. മുക്കോല ജംഗ്ഷനിൽ നടന്ന കൺവെൻഷൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് വെങ്ങാനൂർ മോഹനൻ ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ ബ്രൈറ്റ്, സി.കെ. സിന്ധുരാജൻ, എം.എച്ച്. സലീം, റ്റി.നെൽസൺ, സഫറുള്ളഖാൻ, വിജയമൂർത്തി, കോളിയൂർ സുരേഷ്, സിന്ധു വിജയൻ, വിഴിഞ്ഞം ജയകുമാർ, തെന്നൂർക്കോണം ബാബു എന്നിവർ സംസാരിച്ചു. മുക്കോല ബിജു അദ്ധ്യക്ഷത വഹിച്ചു. ഉച്ചക്കട ചന്ദ്രൻ ചെയർമാനും മുക്കോല ബിജു കൺവീനറുമായി 101 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പൂവാർ മേഖല സമ്മേളനം സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ വിജയൻ, അഡ്വ.കരുംകുളം അജിത്ത്, പൂവ്വാർ ജിസ്തി, എസ്.എ മാഹീൻ, അരുമാനൂർ ചന്ദ്രശേഖരൻ, അരുമാനൂർ മുരുകൻ, ലോറൻസ് എന്നിവർ സംസാരിച്ചു. ഉപനിയൂർ മേഖലാ സമ്മേളനം സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം സി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.നീലലോഹിതദാസ്, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, ഊക്കോട് കൃഷ്ണൻകുട്ടി, പുരുഷോത്തമൻ നായർ, ജയചന്ദ്രൻ, കരുംകുളം വിജയകുമാർ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജി.എൽ.ശിവകുമാർ സ്വാഗതവും ഉപനിയൂർ സുരേഷ് നന്ദിയും പറഞ്ഞു.
വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കുമ്പോൾ തനിക്ക് ഒരുപാട് ജനകീയപ്രശ്നങ്ങൾ കൂടുതൽ അടുത്തറിയാൻ സാധിക്കുന്നുവെന്നും എം.പിയായി എത്തിയാൽ ദേശീയതലത്തിൽ തന്നെ ഇക്കാര്യം ഗൗരവമായി സ്വീകരിച്ച് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നുമാണ് രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്ക് ഉറപ്പ് നൽകുന്നത്. ചരിത്രം അനുകൂലമായാൽ തിരുവനന്തപുരം ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ടെക്നോസിറ്റിയും മെട്രോസിറ്റിയുമായി രൂപാന്തരപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നെയ്യാറ്റിൻകരയിൽ സി.എസ്.ഐ സഭാദ്ധ്യക്ഷൻമാരേയും ക്ഷേത്രട്രസ്റ്റ് ഭാരവാഹികളേയും കഴിഞ്ഞ ദിവസം അദ്ദേഹം സന്ദർശിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തോടൊപ്പം നാടാർ വിഭാഗത്തിന്റെ ഒ.ബി.സി സംവരണത്തിലെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുമെന്നും ചെയ്യാൻ കഴിയുന്നവ ചെയ്യുമെന്നും രാജീവ് ഇടവക വിശ്വാസികളെ നേരിൽ കണ്ട് പറഞ്ഞു. എസ്.എൻ.ഡി.പി നെയ്യാറ്റിൻകര യൂണിയൻ ഓഫീസും അദ്ദേഹം സന്ദർശിച്ചു. കൂട്ടപ്പന മഹാദേവക്ഷേത്രദർശനത്തിലും വിവാഹങ്ങളിലും കുടുംബസദസിലും അദ്ദേഹം പങ്കെടുത്തു. ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് ഓഫീസ് റ്റി.ബി ജംഗ്ഷനിൽ വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ചെയ്യും.