നെടുമങ്ങാട്: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.വാളിക്കോട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കച്ചേരി ജംഗ്ഷനിൽ സമാപിച്ചു.യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കുട്ടൻ നേതൃത്വം നൽകി.സമാപനയോഗം ജില്ലാ ജനറൽ സെക്രട്ടറി ശരത് ശൈലേശ്വരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി നെട്ടയിൽ ഷിനു,നിയോജകമണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട്,അഫ്സൽ,മനു,ഉണ്ണികൃഷ്ണൻ,ജെറിൻ ജയൻ,അഭിജിത്ത്,ഷാഹിം,ഫൈസൽ,അബിൻ ഷാ,രഞ്ജിത്ത്,വിധു വിനോദ്,ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ,ബ്ലോക്ക് പ്രസിഡന്റ് ടി.അർജുനൻ,മണ്ഡലം പ്രസിഡന്റ് മഹേഷ് ചന്ദ്രൻ,ഹാഷിം റഷീദ്,സജാദ് മന്നൂർക്കോണം,ഷമീർ വാളിക്കോട് തുടങ്ങിയവർ സംസാരിച്ചു.