police-jeep

തിരുവനന്തപുരം: കുടിശിക തീർത്തില്ലെങ്കിൽ പൊലീസിനും മറ്റു സർക്കാർ വാഹനങ്ങൾക്കുമുള്ള ഇന്ധനവിതരണം പൂർണ്ണമായി നിറുത്തിവയ്ക്കുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു. അഞ്ചു മാസമായി പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയ വകയിൽ നാലുലക്ഷം മുതൽ 20 ലക്ഷം രൂപ വരെ ലഭിക്കാനുള്ള പമ്പുകളുണ്ട്. മാർച്ച് 31 ന് മുൻപ് കുടശിക തീർക്കണം. ഇല്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ ഇന്ധനവിതരണം നിറുത്തും. സ്വകാര്യ പമ്പുകൾക്കുള്ള പൊലീസിന്റെ ഇന്ധന കുടിശിക 28കോടിയാണ്. തിരുവനന്തപുരം എസ്. എ.പിയിലെ പൊലീസ് പമ്പിൽ ഇനി ഒരാഴ്ചത്തേക്കുള്ള ഇന്ധനം മാത്രമാണ് ശേഷിക്കുന്നത്.