കടയ്ക്കാവൂർ: വക്കം - കടയ്ക്കാവൂർ നിവാസികൾ യാത്രാക്ലേശത്താൽ വലയുന്നു. വക്കത്തു നിന്ന് രാവിലെ 5.20ന് ആരംഭിച്ച് കൊല്ലമ്പുഴ വഴി ആറ്റിങ്ങലിൽ 5.40നെത്തിയിരുന്ന ആർ.കെ.വി ബസ് കൊവിഡിന് ശേഷം സർവീസ് പുനരാരംഭിച്ചിട്ടില്ല. ഇപ്പോൾ ഏകദേശം രാവിലെ 6 മണിയായാലേ വക്കത്തു നിന്ന് ആറ്റിങ്ങലിലേക്ക് ബസുള്ളൂ.

മിക്ക ബസുകളും പതിവായി ട്രിപ്പ് മുടക്കുന്നതായും പരാതിയുണ്ട്.രാത്രി 9.15ന് ആറ്റിങ്ങലിൽ നിന്ന് കൊല്ലമ്പുഴ വഴി വക്കത്ത് എത്തുന്ന ബസും, 9.30ന് ആറ്റിങ്ങൽ - കൊല്ലമ്പുഴ - താന്നിമൂട് വർക്കല ബസും ട്രിപ്പ് നിറുത്തലാക്കിയിട്ട് കുറെനാളായി.

പ്രദേശവാസികളുടെ യാത്രാദുരിതം മാറ്റാൻ ട്രിപ്പുകൾ പുനരാരംഭിക്കാനുള്ള നടപടികൾ അധികൃതർ എടുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കീഴാറ്റിങ്ങൽ ശാഖ സെക്രട്ടറി ആർ.എസ്.ജോഷ് പറഞ്ഞു.