വിതുര:കോട്ടിയത്തറ ശ്രീതമ്പുരാൻ ക്ഷേത്രത്തിലെ മകം തിരുത്സവം സമാപിച്ചു. സമൂഹപൊങ്കാലയിലും, തുടർന്ന് നടന്ന അന്നദാനത്തിലും നൂറുകണക്കിന് പേർ പങ്കെടുത്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എസ്.ജയചന്ദ്രൻനായർ, സെക്രട്ടറി ബി.സുരേഷ്‌കുമാർ ക്ഷേത്രതന്ത്രി മുരുക്കുംപുഴ മേവല്ലൂർ മഠത്തിൽ ബ്രഹ്മശ്രീ എൻ.കേശവൻപോറ്റി, മേൽശാന്തി പുളിച്ചാമല അച്യുതൻപോറ്റി എന്നിവർ നേതൃത്വം നൽകി. പുരാണപാരായണം, സമൂഹ വിദ്യാരാജാഗോപാല മന്ത്രാർച്ചന, തിരുവാതിര, ആയില്യപൂജ, പുരാണപാരായണം, സർവൈശ്യര്യപൂജ, ഭഗവതിസേവ, പുഷാപാഭിഷേകം,വീരനാട്യം,ചാറ്റുപാട്ട്, കുട്ടിഗാനമേള, നിറപറ. വിശേഷാൽ നാഗരൂട്ട്, പ്രതിഷ്ഠാകലശപൂജ, കുലവാഴഅലങ്കാരം, ചെറിയഉരുൾ, ഭക്തിനിർഭരവും,വർണാഭവുമായ ഘോഷയാത്ര, താലപ്പൊലി, വലിയഉരുൾ, കരാക്കേഗാനമേള, തേരുവിളക്ക് പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു.