f

യു.എസിലെ ഗ്രാൻഡ് കാന്യൻ സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് വിന്ദുജ മേനോൻ. ഫീനിക്‌സിൽ നിന്നുള്ള ചിത്രങ്ങളിൽ പഴയ വിന്ദുജ തന്നെയാണോ എന്നു തോന്നിപ്പോകുന്നുവെന്ന് ആരാധകർ. വീണ്ടും സിനിമയിൽ അഭിനയിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് വിന്ദുജ മേനോൻ സിനിമയിലേക്ക് എത്തുന്നത്. ഞാൻ ഗന്ധർവൻ സിനിമയിലും ബാലതാരമായി തിളങ്ങിയ വിന്ദുജ മോഹൻലാൽ ചിത്രം പവിത്രത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മോഹൻലാൽ അവതരിപ്പിച്ച ചേട്ടച്ഛന്റെ മീനൂട്ടിയായാണ് വിന്ദുജ ഇപ്പോഴും അറിയപ്പെടുന്നത്. പവിത്രത്തിനു ശേഷം നിരവധി ചിത്രങ്ങളിൽ വിന്ദുജ അഭിനയിച്ചു. പിന്നീട് രാജേഷ്‌കുമാറിന്റെ പ്രിയപത്നിയാകുകയും ചെയ്തു. മകൾ നേഹ നമ്പ്യാരും കൂടി ചേരുന്നതാണ് വിന്ദുജയുടെ കുടുംബം. ആക്‌ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ മാത്രമാണ് വിവാഹശേഷം വിന്ദുജ അഭിനയിച്ചത്. ഇടയ്ക്ക് ചാനൽ ഷോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.