
സ്റ്റൈലിഷ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി യുവനടി നിരഞ്ജന അനൂപ്. പ്രശസ്ത ഫോട്ടോഗ്രാഫർ ഷാഫി ഷക്കീർ പകർത്തിയതാണ് ചിത്രങ്ങൾ. ജിജേഷ് കെയാണ് മേക്കപ്പ്. ആ നാടൻ പെൺകുട്ടി ആളാകെ മാറിപ്പോയി എന്ന് ആരാധകർ. നിരഞ്ജനയുടെ പുതിയ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം സിനിമയിൽ മൈത്രി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നിരഞ്ജന സിനിമയിലേക്ക് എത്തുന്നത്. ഗൂഢാലോചന എന്ന ചിത്രത്തിലാണ് നായികയാവുന്നത്. കെയർ ഒഫ് സൈറബാനു, ബി.ടെക് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. പോയ വർഷം റിലീസ് ചെയ്ത എങ്കിലും ചന്ദ്രികേ ആണ് നിരഞ്ജന നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. മമ്മൂട്ടി ചിത്രം ടർബോ ആണ് റിലീസിന് ഒരുങ്ങുന്നത്. മികച്ച നർത്തകി കൂടിയാണ് നിരഞ്ജന. അമ്മ നാരായണിയും അറിയപ്പെടുന്ന നർത്തകിയാണ്. സിനിമയിൽ നാടൻ വേഷങ്ങളിലാണ് നിരഞ്ജന അധികവും പ്രത്യക്ഷപ്പെടുന്നതെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ താരം മോഡേണാണ്.