ss

ചിത്രീകരണം പൂർത്തിയാകും മുൻപേ കാന്താര ചാപ്ടർ 1 ഒ.ടി.ടി അവകാശം വൻ തുകയ്ക്ക് ആമസോൺ പ്രൈം വീഡിയോസ് സ്വന്തമാക്കി. ആമസോൺ പ്രൈം വീഡിയോസിന്റെ 2024ലെ പരിപാടികൾ അവതരിപ്പിക്കുന്ന വേദിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം. 2022 സെപ്തംബർ 30ന് തിയേറ്ററുകളിൽ എത്തിയ കാന്താര പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കേരളത്തിലടക്കം വമ്പൻ കളക്ഷനോടെ എത്തിയ ചിത്രം ഇന്ത്യയ്ക്ക് പുറത്തും ചർച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു.കാന്താര ചാപ്ടർ 1 കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.