tn

ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ മത്സരിക്കുന്ന 21 സീറ്രുകളിലും അണ്ണാ ഡി.എം.കെ 16 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡി.എം.കെ പ്രകടന പത്രികയും പുറത്തിറക്കി. കനിമൊഴി, എ.രാജ, ദയാനിധി മാരൻ തുടങ്ങിയ സിറ്റിംഗ് എം.പിമാരെല്ലാം വീണ്ടും മത്സരിക്കും. ഡി.എം.കെ ആറു സിറ്റിംഗ് എം.പിമാരെ മാറ്റി 11 പുതുമുഖങ്ങളെ രംഗത്തിറക്കി.

സെന്തിൽകുമാർ (ധർമ്മപുരി), എസ്.ആർ.പാർത്ഥിപൻ (സേലം), ഷണ്മുഖ സുന്ദരം (പൊള്ളാച്ചി), ഗൗതമ ശിഖാമണി (കള്ളക്കുറിച്ചി), എസ്.എസ്.പഴനി മാണിക്യം (തഞ്ചാവൂർ), ധനുഷ് എം.‌കുമാർ (തെങ്കാശി) എന്നിവർക്കാണ് സീറ്റ് നിഷേധിച്ചത്. സി.എ.എ, യു.സി.സി എന്നിവ നടപ്പിലാക്കില്ലെന്നും പുതുച്ചേരിക്ക് സംസ്ഥാന പദവി നേടിയെടുക്കുമെന്നും നീറ്റ് പരീക്ഷ നിരോധിക്കുമെന്നിങ്ങനെയാണ് ഡി.എം.കെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

കനിമൊഴിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രകടനപത്രിക തയ്യാറാക്കിയത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചതും പ്രകടനപത്രിക പ്രകാശിപ്പിച്ചതും. അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥികളിൽ ഏറെയും പുതുമുഖങ്ങളാണ്. സഖ്യകക്ഷികളായ ഡി.എം.ഡി.കെ അഞ്ച് സീറ്റിലും പുതിയ തമിഴകം എസ്.‌ഡി.പി.ഐ എന്നീ പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കും.

ഡി.എം.കെ സ്ഥാനാർത്ഥികൾ

നോർത്ത് ചെന്നൈ- കലാനിധി വീരസ്വാമി, സൗത്ത് ചെന്നൈ- തമിഴശൈ തങ്കപാണ്ഡ്യൻ, സെൻട്രൽ ചെന്നൈ- ദയാനിധി മാരൻ, ശ്രീപെരുമ്പത്തൂർ- ടി.ആർ.ബാലു, അരക്കോണം- ജഗത്രക്ഷകൻ, വെല്ലൂർ- കതിർ ആനന്ദ്, ധർമ്മപുരി- എ.മണി, തിരുവണ്ണാമലൈ- സി.എൻ.അണ്ണാദുരൈ, അരണി- ധരണിവേന്ദൻ, കളളക്കുറിച്ചി- മലയരശൻ, ഈറോഡ്- കെ.ഇ.പ്രകാശ്, നീലഗിരി- എ.രാജ, കോയമ്പത്തൂർ- ഗണപതി രാജ്കുമാർ, പൊള്ളാച്ചി- കെ.ഈശ്വരസ്വാമി, തഞ്ചാവൂർ- എസ്.മുരസൊലി, തേനി- തങ്ക തമിഴ്‌സെൽവൻ, തൂത്തുക്കുടി- കെ.കനിമൊഴി, തെങ്കാശി- ഡോ. റാണി, കാഞ്ചീപുരം- കെ.സെൽവം, സേലം- സെൽവഗണപതി,

പേരമ്പല്ലൂ‌ർ- അരുൺ നെഹ്റു.

അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥികൾ

നോർത്ത് ചെന്നൈ- രായപുരം മനോഹരൻ, സൗത്ത് ചെന്നൈ- ജയവർദ്ധൻ, കാഞ്ചീപുരം- രാജശേഖർ, അരക്കോണം- വിജയൻ, ആരണി- ഗജേന്ദ്രൻ, കൃഷ്ണഗിരി- ജയപ്രകാശ്, വിഴുപുരം- ഭാഗ്യരാജ്, സേലം- വിഗ്നേശ്, നാമക്കൽ- തമിഴ്‌മണി, ഈറോഡ്- അശോക്‌കുമാർ, കരൂർ- തങ്കവേൽ, ചിദംബരം- ചന്ദ്രഹാസൻ, മധുര- ശരവണൻ, തേനി- നാരായണസ്വാമി, നാഗപട്ടണം- സുജിത്‌ശങ്കർ, രാമനാഥപുരം- ജയപെരുമാൾ.