മഞ്ജു വാര്യരും എത്തുന്നു

ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ സിനിമയുടെ രണ്ടാഴ്ചത്തെ ചിത്രീകരണത്തിന് രജനികാന്ത് ഇന്ന് തിരുവനന്തപരത്ത് എത്തുന്നു. വേളി, ശംഖുമുഖം എന്നിവിടങ്ങളിലാണ് ചിത്രീകരണം.മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിംഗ് എന്നിവരാണ് നായികമാർ. മഞ്ജു വാര്യരും എത്തുന്നുണ്ട്. രജനികാന്തും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, കിഷോർ, രോഹിണി തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.
കഴിഞ്ഞ ഒക്ടോബർ 3 ന് വേട്ടയ്യന്റെ പത്തു ദിവസത്തെ ചിത്രീകരണം വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായി നടന്നിരുന്നു. രജനികാന്തിന്റെ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത് ആദ്യമാണ്. ഈ ഷെഡ്യൂളോടെ വേട്ടയ്യൻ പൂർത്തായാകും.ഹൈദരാബാദിലും വേട്ടയ്യന്റെ ചിത്രീകരണം ഉണ്ടായിരുന്നു. രജനികാന്തും ഫഹദ് ഫാസിലുമാണ് ഈ ഷെഡ്യൂളിൽ പങ്കെടുത്തത്.
ജയ് ഭീം എന്ന ചിത്രത്തിനുശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്. ആർ കതിർ ആണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ് രവിചന്ദർ. ലൈക പ്രൊഡക്ഷൻസാണ് നിർമ്മാണം.അതേസമയം ജയിലർ 2 വിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് രജനികാന്ത്. ലോകേഷ് കനകരാജ് ചിത്രത്തിനുശേഷം ജയിലർ 2 വിന്റെ ഭാഹമാകാനാണ് സ്റ്റൈൽ മന്നന്റെ തീരുമാനം.