pg-entrance

തിരുവനന്തപുരം: സംസ്‌കൃത സർവകലാശാലയുടെ തിരുവനന്തപുരം പ്രാദേശിക ക്യാമ്പസിൽ പി.ജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. മലയാളം, ഫിലോസഫി, സംസ്കൃതം വേദാന്തം, സംസ്കൃതം ന്യായം എന്നിവയിലാണ് പി ജി കോഴ്സുകൾ. പ്രവേശന പരീക്ഷ ഏപ്രിൽ 15ന്. ഏപ്രിൽ 30ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. യോഗ്യത- ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈനായി ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം.