
# സമഗ്രവികസനത്തിനും ധർമ്മപ്രചരണത്തിനും ഊന്നൽ
ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ വിശേഷാൽ പൊതുയോഗം ശിവഗിരി മഠത്തിൽ ചേർന്ന് 170,05,97000 രൂപ വരവും 169,16,08000 രൂപ ചെലവും 89,89000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പാസാക്കി..വിശദമായ ചർച്ചകൾക്കും വിശകലനങ്ങൾക്കും ശേഷം ഐകകണ്ഠേനയാണ് പാസാക്കിയത്.
. ശിവഗിരി മഠത്തിന്റെയും ശാഖാനുബന്ധ സ്ഥാപനങ്ങളുടെയും സമഗ്രമായ വികസനവും വ്യാപകമായ ധർമ്മപ്രചരണവും ലക്ഷ്യമിടുന്ന ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്കായി 1.01 കോടിയും, ഗുരുധർമ്മ പ്രചരണത്തിനായി 3.06 കോടിയും, വിദ്യാഭ്യാസ നൈപുണ്യത്തിനായി 5 കോടിയും, ഗോ സംരക്ഷണത്തിനായി 1.53 കോടിയും, സ്ഥപനങ്ങളുടെ വികസനത്തിനായി 57.23 കോടിയും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 6.26 കോടിയും, ആതുരസേവന രംഗത്തിന്റെ വളർച്ചക്കും കാര്യക്ഷമതക്കുമായി 49.24 കോടിയും, ആശ്രമങ്ങളിലെ അന്നദാനത്തിനായി 3.51 കോടി രൂും. വകയിരുത്തി. ശ്രീനാരായണഗുരു ദേവൻ അവതരിപ്പിച്ച സർവ സമാശ്ലേഷിയായ സാമ്പത്തിക ദർശനത്തിന്റെ വെളിച്ചത്തിലാണ് ധർമ്മസംഘത്തിന്റെ ബഡ്ജറ്റിന് രൂപം നല്കിയതെന്ന് ബഡ്ജറ്റ് അവതരിപ്പിച്ച ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സ്വാമി ശാരദാനന്ദ കൃതജ്ഞത പറഞ്ഞു.
ഫോട്ടോ:
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പൊതുയോഗത്തിൽ ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ 2024-2025 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കുന്നു.