vasudeva

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കീഴ്ശാന്തി ഈഞ്ചയ്ക്കൽ കൈരളി നഗറിൽ (ടി.സി 36/1045, കെ.എൻ.ആർ.എ - 7)​ ആറമ്പാടി വാസുദേവ പട്ടേരി (52) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കാസർകോട് നീലേശ്വരം ആറമ്പാടി ഇല്ലത്തെ അംഗമാണ്. ധർമ്മസ്ഥല മഞ്ജുനാഥക്ഷേത്രം ഉൾപ്പെടെ കർണാടകയിലെയും കേരളത്തിലെയും വിവിധ ക്ഷേത്രങ്ങളിൽ തന്ത്രിസ്ഥാനം വഹിക്കുകയായിരുന്നു. തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ യക്ഷിയമ്മൻ ക്ഷേത്രം, അരുമാനൂർ നയിനാർദേവ ക്ഷേത്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരേതരായ ആറമ്പാടി വാസുദേവ പട്ടേരിയുടെയും ഗൗരി അന്തർജ്ജനത്തിന്റെയും മകനാണ്. ഭാര്യ: ഗോകർണം നടുവന്തോടി ഇല്ലത്ത് സന്ധ്യാറാണി. മക്കൾ: ശ്രീവാസ്, വിഷ്ണുമായ. സംസ്‌കാരം ഇന്ന് (വ്യാഴം) നീലേശ്വരം ആറമ്പാടി ഇല്ലത്ത് നടക്കും.