കിളിമാനൂർ:പുതുമംഗലം പി. വി.യു.പി പുതുമംഗലം സ്കൂളിലെ പൊതു ഇടങ്ങളിലെ പഠനോത്സവം കൈലാസംകുന്ന് ജംഗ്ഷനിൽ നടന്നു.പി.ടി.എ പ്രസിഡന്റ് ദിവ്യ അദ്ധ്യക്ഷത വഹിച്ചു.സി.ആർ.സി കോ ഓർഡിനേറ്റർ ദിവ്യദാസ്.ഡി പ്രാദേശിക പഠനോത്സവത്തിന്റെ ഉദ്ഘാടനവും ബഡിംഗ് റൈറ്റേഴ്സിന്റെ ഭാഗമായി കുട്ടികൾ രചിച്ച സ്വാതന്ത്ര സൃഷ്ടികളുടെ പ്രകാശനവും നടത്തി.പ്രഥമ അദ്ധ്യാപിക അഷിത. ബി.പി സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ഷാജുമോൾ,അഡ്വാപകരായ താഹിർ.എ.എസ്‌,രോഷ്നി , സന്തോഷ്‌ എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി വി.എസ്‌.സാബു നന്ദി പറഞ്ഞു