kerala-university

തിരുവനന്തപുരം: കേരളസർവകലാശാല ജൂലായിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒക്‌ടോബറിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.എസ്‌സി. മാത്തമാ​റ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിൽ 16 മുതൽ നടത്തുന്ന ബി.എ./ബികോം./ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്/ബി.എസ്‌സി. മാത്തമാ​റ്റിക്സ്/ബി.ബി.എ./ബി.സി.എ. കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്​റ്റർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


21 ന് നടത്താനിരുന്ന കേരളസർവകലാശാല ഡിപ്പാർട്ട്‌മെന്റ്സ് യൂണിയൻ തെരെഞ്ഞെടുപ്പ് ചീഫ് ഇലക്ടറൽ ഓഫീസറുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ മാ​റ്റിവച്ചു. തുടർ നടപടികൾ പിന്നീട് അറിയിക്കും.