sanjay-kaul

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം സംസ്ഥാനത്ത് പൂർത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. 2.72 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. ഇതിൽ 28,85,533 ലക്ഷം പുതിയ വോട്ടർമാരുണ്ട്. മാർച്ച് 25നകം അപേക്ഷിക്കുന്നവരെയെല്ലാം വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മുന്നോടിയായി രാഷ്ട്രീയനേതാക്കളുടെ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പെരുമാറ്റചട്ടം 16ന് നിലവിൽവന്നു. ഇതിനകം 2038പരാതികൾ കിട്ടി. 58 എണ്ണം വ്യാജമായിരുന്നു. 1927എണ്ണംതീർപ്പാക്കി. മതപരമായ പ്രകോപനമുണ്ടാക്കിയെന്ന നാല് പരാതികളുണ്ട് .പണം കൈമാറിയെന്ന പരാതികൾ വ്യാജമായിരുന്നു. വോട്ടർപട്ടികയിൽ പേരുചേർക്കാനും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതകളയാനുമുള്ള ശ്രമങ്ങൾക്കെതിരെ കർശന നടപടിയെടുക്കും. ഒരുവർഷംവരെ തടവ് കിട്ടാവുന്ന കുറ്റമാണത്. സ്ഥാനാർത്ഥികൾക്ക് കർശനമാശ ഹരിതചട്ടം ബാധകമാക്കും. ഇതുസംബന്ധിച്ച കൈപ്പുസ്തകം ഇന്നലെ സഞ്ജയ് കൗൾ പ്രകാശനം ചെയ്തു. പ്ളാസ്റ്റിക് ഫക്സുകളും മറ്റും ഉപയോഗിച്ചാൽ പിടിച്ചെടുക്കും.

85 വയസിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും 40 ശതമാനം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കും മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന മാദ്ധ്യമപ്രവർത്തകർക്കും വീടുകളിൽ വോട്ട് ചെയ്യാൻ കഴിയും. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
ഓർഡർ എന്ന പേരിൽ സോഫ്റ്റ്‌വെയർ സജ്ജമാക്കി. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗസ്ഥ നിയമനം. വോട്ടെടുപ്പ് ദിവസം 777 സെൻസിറ്റീവ് ബൂത്തുകളിൽ വെബ് കാസ്റ്റ് സംവിധാനം ഒരുക്കും. എല്ലാചെക്ക് പോസ്റ്റുകളും സി.സി ടിവി നിരീക്ഷണത്തിലായിരിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ചിട്ടുള്ളവരുടെ 21,04,787 കാർഡുകൾ പ്രിന്റിംന് അയച്ചു. ഇതിൽ 17,25,176 കാർഡുകൾ പ്രിന്റിംഗ് പൂർത്തിയാക്കി.

എല്ലാത്തിനും മൊബൈൽ ആപ്പ്

 പെരുമാറ്റച്ചട്ടംലംഘിച്ചാൽ അറിയിക്കാൻ സി.വിജിൽ ആപ്പ്

 മീറ്റിംഗിന് അനുമതിതേടാൻ സുവിധ ആപ്പ്

 വോട്ടർപട്ടികയിൽ പേരുണ്ടോ എന്നുനോക്കാൻ വോട്ടർ ഹെൽപ്ലൈൻ ആപ്പ്

 ഭിന്നശേഷിക്കാർക്ക് സക്ഷം മൊബൈൽആപ്പ്

 സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലമറിയാൻ നോ യുവർ കാൻഡിഡേറ്റ് മൊബൈൽ ആപ്പ്

 പൊതുജനങ്ങൾക്ക് ബന്ധപ്പെടാനുള്ള കാൾസെന്റർ 1950

 മറ്റ് വിവരങ്ങൾക്ക് 18004251965

ബൂത്തിന് പുറമെ ഫെസിലിറ്റേഷൻസെന്ററും

ബൂത്തുകൾക്ക് പുറമെ പോസ്റ്റൽ വോട്ടുള്ളവർക്ക് വോട്ട് ചെയ്യാനായി ഫെസിലിറ്റേഷൻ സെന്ററും ഒരുക്കുന്നത് ഇക്കുറി സവിശേഷത. 1500ന് വോട്ടർമാരുള്ളയിടങ്ങളിൽ ഉപബൂത്തുമൊരുക്കും. സ്ത്രീകൾക്ക് വിശ്രമകേന്ദ്രങ്ങളും ഒരുക്കും.

 ആകെബൂത്തുകൾ 25177

 ഉപബൂത്തുകൾ 181

 തിരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ13233

 സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകൾ 555

 യുവാക്കൾ നിയന്ത്രിക്കുന്ന ബൂത്തുകൾ 100

 ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന ബൂത്തുകൾ 10

 മോഡൽ ബൂത്തുകൾ 2776

ഇലക്ഷൻകലണ്ടർ

 വിജ്ഞാപനം:മാർച്ച് 28

 പത്രികാസമർപ്പണം:ഏപ്രിൽ 4വരെ

 സൂഷ്മപരിശോധന ഏപ്രിൽ 5

 പത്രികപിൻവലിക്കാൻ ഏപ്രിൽ 8വരെ

 വോട്ടെടുപ്പ് ഏപ്രിൽ 26

 വോട്ടെണ്ണൽ ജൂൺ 4

 ഇലക്ഷൻ പൂർത്തിയാകുന്നത് ജൂൺ 6