ശിവഗിരി: ശിവഗിരി മഠത്തിൽ വിദ്യാർത്ഥികളുടെ അവധിക്കാല പഠനക്യാമ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ശിവഗിരി മഠത്തിലെ സന്യാസിമാരാണ് ക്യാമ്പ് നയിക്കുക. അടുത്ത അദ്ധ്യായനവർഷം 8-ാം ക്ലാസ് മുതൽ 12 വരെ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം. ഏപ്രിൽ 6 മുതൽ 12 വരെയാണ് ക്യാമ്പ്. പങ്കെടുക്കുന്നവർക്ക് താമസം- ഭക്ഷണ എന്നവയും ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവർ ശിവഗിരി മഠം ഓഫീസിൽ ഏപ്രിൽ മൂന്നിന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക് 8086639758, 9400066230.