
തിരുവനന്തപുരം: 2024- 25 അദ്ധ്യയന വർഷത്തേ സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയുടെ നെയ്ത്ത് കൂലി ഇന്ന് മുതൽ തൊഴിലാളികൾക്ക് വിതരണം ചെയ്യും. ഇതിന് 10 കോടി രൂപ സർക്കാർ അനുവദിച്ചു. 7000 ത്തോളം വരുന്ന നെയ്ത്ത് തൊഴിലാളികൾക്കാണ് തുകൂലി ലഭിക്കുക. ബാക്കിയുള്ള തുകയും വരും ദിവസങ്ങളിൽ അനുവദിക്കും. ഈ അദ്ധ്യയന വർഷം 40 ലക്ഷത്തോളം മീറ്റർ സൗജന്യ കൈത്തറി യൂണിഫോം സ്‌കൂളുകളിൽ വിതരണം ചെയ്തു. വരുന്ന അദ്ധ്യയന വർഷത്തേ യൂണിഫോം വിതരണം 2024 മേയിൽ ആരംഭിക്കും.