1

വിഴിഞ്ഞം: വെങ്ങാനൂർ സ്റ്റേഡിയത്തിന് സമീപം നീലകേശി റോഡിൽ തെങ്ങ് കടപുഴകി ഇലക്ട്രിക് ലൈനിന് മുകളിലേക്ക് വീണു. രണ്ട് പോസ്റ്റുകൾ ഒടിഞ്ഞു.സമീപത്തെ മതിലിനും കേടുപറ്റി.പരീക്ഷ സമയം കഴിഞ്ഞ് കുട്ടികൾ നടന്നുവരുന്ന സമയത്തായിരുന്നു തെങ്ങ് കടപുഴകിയത്.വിദ്യാർത്ഥികൾ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി.കെ.എസ്.ഇ.ബിയുടെ സമയോചിതമായ ഇടപെടൽ കാരണം ഉടൻ തന്നെ പവർ ഓഫാക്കി.വിഴിഞ്ഞത്തു നിന്ന് ഫയർഫോഴ്സെത്തി തെങ്ങ് മുറിച്ചുമാറ്റി. പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു.