തിരുവനന്തപുരം : പതിനാറ് വയസിന് താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 28ന് നടക്കും.രാവിലെ ഒൻപതാണ് സമയം. 2008 സെപ്തംബർ ഒന്നിനോ അതിനുശേഷമോ ജില്ലയിൽ ജനിച്ചുവളർന്നവരായിരിക്കണം അപേക്ഷകർ.കേരള ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ 27ന് 5ന് മുൻപായി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ഫോൺ - 9645342642,​ 7994622201