തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ സമ്മർ സ്കൂൾ ഏപ്രിൽ 17 മുതൽ മേയ് 17 വരെ നടത്തും. കല,ശാസ്ത്രം, സാമൂഹികം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും പഠന യാത്രകളും കലാപരിപാടികളും നടക്കും.പ്രമുഖരുമായി മുഖാമുഖ പരിപാടികളും ഉണ്ടായിരിക്കും.അപേക്ഷാ ഫോറം ലൈബ്രറിയിൽ നിന്ന് 25 മുതൽ ഏപ്രിൽ 9 വരെ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ വിതരണം ചെയ്യും.ആറ് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് പ്രവേശനം.വിവരങ്ങൾക്ക് 0471-2322895, 9895322895