വിതുര: പ്രസിദ്ധമായ ബോണക്കാട് കുരിശുമല തീർത്ഥാടനം സമാപിച്ചു. രണ്ടാംഘട്ട തീർത്ഥാടനം ദുഃഖവെള്ളിയാഴ്ചയായ 29ന് നടക്കുമെന്ന് നെടുമങ്ങാട് റീജിയൺ കോഓർഡിനേറ്റർ റൂഫസ് പയസ്‌ലീൻ, ബോണക്കാട് കുരിശുമല റെക്ടർ ഫാദർ എസ്.എം.അനിൽകുമാർ, കൺവീനർമാരായ ഫാദർ ഷൈജുദാസ്,ഫാദർ ഷാജി.ഡി.സായിയോ,ഫാദർ റിനോയ് കാട്ടിപറമ്പിൽ എന്നിവർ അറിയിച്ചു.

ഇന്നലെ രാവിലെ പ്രരംഭപ്രാർത്ഥന,കുരുത്തോല ആശീർവാദം,കുരുത്തോല പ്രദക്ഷിണം,തുടർന്ന് ഫാദർ ജോൺസൺ ബെർലിയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി,തുടർന്ന് ബോണക്കാട് കുരിശുമല സഹവികാരി ഫാദർ ലിനോകുര്യന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി എന്നിവയുണ്ടായിരുന്നു. ദുഃഖ വെള്ളിയാഴ്ചയായ 29ന് രാവിലെ 8ന് ഫാദർ റിനോയ് കാട്ടിപറമ്പിലിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി.തുടർന്ന് കുരിശാരാധന, കുരിശുവന്ദനം എന്നിവ ഉണ്ടാകും.