വിഴിഞ്ഞം: വെള്ളായണി കാർഷികകോളേജിൽ സുസ്ഥിര നഗര കാർഷിക സംവിധാനങ്ങളും സുസ്ഥിര നഗരങ്ങളും എന്ന വിഷയത്തിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർ ഇന്ന് തുടങ്ങും. കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ.ബി.അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി പി.പ്രസാദ് ഉദ്‌ഘാടനം ചെയ്യും.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 120 ഓളം വിദ്യാർത്ഥികളും അദ്ധ്യാപകരും സെമിനാറിൽ പങ്കെടുക്കുകയും നഗര കൃഷിയിലെ സാങ്കേതിക വിദ്യയും നവീകരണവും,നഗര ജൈവവൈവിധ്യവും പരിസ്ഥിതി വ്യവസ്ഥ സേവനങ്ങളും,നഗര കൃഷിയുടെ സാമൂഹിക സാമ്പത്തിക ആഘാതങ്ങൾ നഗര കൃഷിയുടെ നയവും ഭരണവും എന്നീ വിഷയങ്ങളിലായി പ്രബന്ധങ്ങളും പോസ്റ്ററുകളും അവതരിപ്പിക്കും. വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ.റോയ് സ്റ്റീഫൻ,ഡോ. സംഗീത, ഡോ. ശ്രീകല.ജി.എസ്, ഡോ. ശ്രീദയ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.