
ആറ്റിങ്ങൽ: ആലംകോടിന് സമീപം കുടവൂർക്കോണത്തെ ബൈപ്പാസ് നിർമ്മാണത്തെക്കുറിച്ച് പ്രദേശവാസികൾക്കുള്ള പരാതികൾ നേരിട്ട് കേൾക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരനെത്തി.നിർമ്മാണ പ്രവൃത്തികൾ മൂലം സമീപവാസികൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് വി.മുരളീധരൻ ഉറപ്പുനൽകി.നഗരസഭയുടെയും കടയ്ക്കാവൂർ പഞ്ചായത്തിന്റെയും കീഴിൽ വരുന്ന പ്രദേശത്തെ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.