ss

ഇഷ്ട ഗായകന്റെ സംഗീത പരിപാടി കാണാനെത്തി ആവേശം കൊണ്ട് തുള്ളിച്ചാടുന്ന സുചിത്ര മോഹൻലാലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കൗമാരകാലം മുതൽ ആരാധനയോടെ കണ്ട ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ പാട്ട് കേൾക്കാനാണ് സുചിത്ര എത്തിയത്.

വേദിയിൽ സ്റ്റിവാർട്ട് പാടുന്നതുകേട്ട് മതിമറന്ന് ആവേശം കൊള്ളുന്ന സുചിത്ര മോഹൻലാലിനെ വീഡിയോയിൽ കാണാം. വിസ്മയ മോഹൻലാലാണ് സുചിത്രയുടെ ദീർഘകാലമായുള്ള ആഗ്രഹം സാധിച്ചുകൊടുത്തത്. സുചിത്ര തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. സ്റ്റിവാർട്ടിന് ഹൃദയം നിറഞ്ഞ നന്ദി. എന്റെ അമ്മയെ അറിയുന്നവർക്കും മനസിലാകും ഇൗ നിമിഷം അമ്മയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതും വിശിഷ്ടവുമാണെന്ന്. വീഡിയോ പങ്കുവച്ച് വിസ്മയ മോഹൻലാൽ കുറിച്ചു. അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത വിസ്മയയെ നിരവധി പേർ പ്രശംസിക്കുന്നു.