
കേരളത്തിൽനിന്ന് 40 ദിവസം കൊണ്ട് പ്രേമലുവിന് 57.4 കോടി. സമീപകാലത്ത് ഒരു മലയാള ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ കളക്ഷനാണ്.ആഗോളതലത്തിൽ പ്രേമലു 117 കോടി പിന്നിട്ടിരിക്കുകയാണ്.ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ളിനും മമിത ബൈജുവുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രേമലുവിലൂടെ നസ്ളിനും മമിതയും ഭാഗ്യ ജോടികളായി മാറുകയും ചെയ്തു. മലയാളത്തിലും തെലുങ്കിലും ചരിത്ര വിജയം നേടുന്ന പ്രേമലുവിന്റെ തമിഴ് പതിപ്പും മികച്ച വിജയം നേടുന്നു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത എെ ആം കാതലൻ ആണ് നസ്ളിൻ നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം.ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലുക്മാനൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് നസ്ളിൻ. ഗുസ്തിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമ്മാണം.