g

ക്രൂ സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ ഒഫ് വൈറ്റ് ഡ്രസിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട് നടി കൃതി സനോൺ. നല്ല സിനിമകളുടെ ഭാഗമായും നല്ല കഥാപാത്രങ്ങൾ ചെയ്തുമാണ് കൃതി സനോണിന്റെ യാത്ര. മികച്ച നടിക്കുള്ള ദേശീയ അവാർഡും താരം സ്വന്തമാക്കി. കുടുംബത്തിൽ നിന്ന് ആരും സിനിമയുമായി ബന്ധമുള്ളവർ ഇല്ലെന്നും അതിനാൽ സിനിമയിലേക്ക് വരാൻ വീട്ടുകാരെ സമ്മതിപ്പിക്കേണ്ടി വന്നുവെന്നും കൃതി മുൻപ് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്തെ ശീലങ്ങൾ ഒന്നും കൃതി മാറ്റിയില്ല. വലിയ നാണക്കാരിയായ കുട്ടിയായിരുന്നു താൻ. ഇപ്പോഴും ഏറെക്കുറെ അങ്ങനെ തന്നെയാണ്. അമ്മുടെ സാരിയിൽ തൂങ്ങി മറ്റുള്ളവരുടെ പുറകിൽ ഒളിച്ചാണ് ഞാൻ നിന്നിരുന്നത്. കൂട്ടുകാരുടെ ബർത്ഡേ പാർട്ടികൾക്ക് അമ്മയെയും ഒപ്പം കൂട്ടിയേ പോയിരുന്നുള്ളു. അതുപോലെ മറ്റുള്ളവരുടെ മുന്നിൽവച്ച് എന്നെ ആരെങ്കിലും വഴക്കുപറഞ്ഞാലും ഞാൻ കരഞ്ഞു പോവാറുണ്ട്. അക്കാര്യത്തിൽ ഇപ്പോഴും മാറ്റമില്ല. കൃതിയുടെ വാക്കുകൾ.