
അഞ്ചക്കള്ളകോക്കാൻ സിനിമയിൽ മികച്ചപ്രകടനം കാഴ്ചവച്ച മേഘ തോമസിന്റെ ഗ്ളാമർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഭീമന്റെ വഴിയിൽ കർണാടകക്കാരിയായ കിന്നരിയുടെ വേഷത്തെ സ്വാഭവികതയോടെ സ്ക്രീനിലേക്ക് പകർത്തി കൈയടി നേടിയിരുന്നു മേഘതോമസ്. 2019 ൽ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച എന്ന ചിത്രത്തിലൂടെയാണ് ഡൽഹി മലയാളിയായ മേഘ തോമസ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഹൃദയം, ഭാരത സർക്കസ്, ആഹാ, ഗരുഡൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ പാഠ്യേതര വിഷയങ്ങളിൽ സജീവമായിരുന്നെങ്കിലും അഭിനേത്രിയാകണമെന്ന് മേഘ ചിന്തിച്ചിരുന്നില്ല. പന്ത്രണ്ടാം ക്ളാസ് പരീക്ഷ കഴിഞ്ഞപ്പോൾ ഏകദേശം മൂന്ന് മാസത്തോളം അവധിയുണ്ടായിരുന്നു.
ആ സമയത്ത് അമ്മ പറഞ്ഞിട്ട് ഒരു തിയേറ്റർ ഗ്രൂപ്പിൽ മേഘ ചേരുന്നു. മേഘയുടെ അഭിനയത്തിന്റെ ആദ്യപടി അവിടെ നിന്നാണ് തുടങ്ങുന്നത്. വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാനാണ്
മേഘയുടെ ആഗ്രഹം.