h

മുംബയിൽ സ്റ്റൈൽ ഐക്കൾ അവാർഡ് ചടങ്ങിൽ ബോളിവുഡ് താരം ശില്പ ഷെട്ടി അണിഞ്ഞ കറുപ്പ് വസ്ത്രം ഏറ്രെടുത്ത് ആരാധകർ.

അരയിൽ ധരിച്ചിരുന്ന പ്ളാസ്റ്റിക് ആക്സസറീസ് ആണ് ആരാധകരുടെ മനം കവരുന്നത്. കാമറയ്ക്ക് മുൻപിൽ നൽകിയ പോസുകളും ശ്രദ്ധേയം. 49-ാം വയസിലും അൾട്രാ ഗ്ളാമറിലാണ് ശില്പഷെട്ടി . ബോളിവുഡിലെ യുവനടിമാരെ തോൽപ്പിക്കുന്ന ലുക്കിലാണ് സ്റ്റൈൽ ഐക്കൾ അവാർഡ് ദാന ചടങ്ങിൽ ശില്പ ഷെട്ടി പ്രത്യക്ഷപ്പെട്ടതെന്ന് ആരാധക‌ർ. ബോളിവുഡിലെ ഇൗ മുൻനായിക കുടുംബത്തിന് നൽകുന്ന പ്രാധാന്യം ആരാധകർക്ക് അറിയാവുന്നതാണ്. മക്കളായ വിയാനും സമീഷയ്ക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കൊപ്പമാണ് ശില്പയുടെ യാത്രകൾ. പോയവർഷം യു.കെയിലെ ആൾട്ടൻ ടവറിൽ മക്കൾക്കൊപ്പം വിനോദങ്ങളിൽ ഏർപ്പെടുന്ന ചിത്രങ്ങൾക്ക് താരസുന്ദരി നൽകിയ അടിക്കുറിപ്പ് ഏറെ രസകരമായിരുന്നു. കുട്ടികൾക്കൊപ്പം പുറത്ത് ഒരുദിവസം. ഞങ്ങൾക്കുള്ളിലെ കുട്ടികളും പുറത്തുവന്നു. എന്നാണ് ആ കുറിപ്പ്.