
ബെൻസ് കാറിനു മുൻപിൽ ഗായത്രി സുരേഷിന്റെ സ്റ്റൈലിഷ് ഫോട്ടോ ഷൂട്ട്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നപ്യാരി എന്ന ചിത്രത്തിൽ നായികയായാണ് ഗായത്രി സുരേഷ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. മോഡലിംഗ് രംഗത്തുനിന്നാണ് സിനിമ പ്രവേശം. പലപ്പോഴും ഗായത്രി അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ വിവാദമായി മാറാറുണ്ട്.
ഗായത്രിയും സുഹൃത്തും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിന്റെ സൈഡ്ഗ്ളാസ് ഇടിച്ച് തെറിപ്പിക്കുകയും നിറുത്താതെ പോവുകയും ചെയ്തതിന്റെ വീഡിയോ കുറച്ചുനാൾ മുൻപ് പുറത്തുവന്നിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക, കലവിപ്ളവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, എ സ്കേപ്, മാഹി തുടങ്ങി ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. ശ്വേത മേനോനൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബദൽ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.