തിരുവനന്തപുരം: പള്ളിച്ചൽ വെമ്പന്നൂർ ശ്രീകണ്ഠൻ ശാസ്താക്ഷേത്രത്തിലെ പൈങ്കുനി ഉത്ര മഹോത്സവം 23,24,25 തീയതികളിൽ നടക്കും. 23ന് രാവിലെ 5ന് നിർമ്മാല്യപൂജയും നെയ്യഭിഷേകവും, 6ന് ഗണപതിഹോമം,പ്രഭാതഭക്ഷണം,നവകം, കലശപൂജ,കലശാഭിഷേകം തുടർന്ന് രാവിലെ 10.40നും 11.15നും മദ്ധ്യേ തൃക്കൊടിയേറ്റ്.ക്ഷേത്ര മേൽശാന്തി തൃക്കണ്ണാപുരം തുറുവല്ലൂർ മഠത്തിൽ ഹരികൃഷ്ണൻ ഭട്ടതിരി നിർവഹിക്കും. 11.15ന് നാഗരൂട്ട്,ഉച്ചയ്ക്ക് സമൂഹസദ്യ,വൈകിട്ട് 5.15ന് ശനീശ്വരപൂജ,6ന് സായാഹ്‌ന ഭക്ഷണം,6.15ന് പൊയ്കാൽ തെയ്യം,ദീപാരാധനയും വിശേഷാൽപൂജയും,6.45ന് പുഷ്പാഭിഷേകം, രാത്രി സംഗീതാർച്ചന,നൃത്തനൃത്ത്യങ്ങൾ.24ന് രാവിലെ 6ന് ഗണപതിഹോമം,പ്രഭാതഭക്ഷണം,9ന് നവകം,കലശാഭിഷേകം,കുങ്കുമാഭിഷേകം,12ന് സമൂഹസദ്യ,വൈകിട്ട് അലങ്കാര ദീപാരാധനയും വിശേഷാൽപൂജയും,6.45ന് പുഷ്പാഭിഷേകം,രാത്രി 7ന് ഭഗവതിസേവ,ഭക്തിഗാനമേള,8ന് നൃത്താഞ്ജലി.25ന് രാവിലെ ഗണപതിഹോമം,എതൃത്ത് പൂജ,കലശപൂജ,പന്തീരടിപൂജ,ചന്ദനാഭിഷേകം,10.30 മുതൽ ഉത്രസദ്യ,വൈകിട്ട് അലങ്കാര ദീപാരാധനയും വിശേഷാൽപൂജയും,രാത്രി എഴുന്നെള്ളിപ്പ്,8.45ന് സായാഹ്‌നഭക്ഷണം,9ന് തൃക്കൊടിയിറക്ക്,രാത്രി പുഷ്പാഭിഷേകം,തുടർന്ന് ഹരിവരാസനം.