
മണക്കാട്:കല്ലാട്ടുമുക്ക്, പൗർണ്ണമി നഗർ-സ്റ്റ്രീറ്റ് 2 ഷബ്നം ഹൗസിൽ ഡോ. താസിം സയ്യിദ് മുഹമ്മദ് (68) നിര്യാതനായി. അമ്പലത്തറ അൽ- ആരിഫ് ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ട്, ലയൺസ് ക്ലബ്ബ് തിരുവനന്തപുരം ഡിസ്ട്രിക്റ്റ് ഗവർണ്ണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തേങ്ങാപ്പട്ടണം പൂത്തുറ ഹബീബ് മൻസിൽ കുടുംബാംഗമാണ്.ഭാര്യ:
തങ്ങൾ കുഞ്ഞ് മുസ്ലിയാർ കുടുംബാംഗം നജ്മ താസിം.
മക്കൾ : ഡോ. ഇർഷാദ് താസിം (അനസ്തെറ്റിസ്റ്റ്, അബുദാബി), ജവാദ് താസിം (ബിസിനസ്, തിരുവനന്തപുരം), ഫഹദ് താസിം (ഐ.ടി പ്രൊഫഷണൽ, ഹൈദ്രാബാദ്).
മരുമക്കൾ : ഡോ. ഷാഹിന ഇർഷാദ് (അബൂദാബി), ഫാത്തിമ ജവാദ് (തിരുവനന്തപുരം), ആഫ്രിൻ ഫഹദ് (ഹൈദ്രാബാദ്)
ഖബറടക്കം തേങ്ങാപ്പട്ടണം പൂത്തുറ ജുമാ-മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.