c

ഒാക്സിജൻ, ഡോൺഡ് ട്രബിൾ ദ ട്രബിൾ

എന്നിവയാണ് ചിത്രങ്ങൾ

എസ്.എസ്. രാജമൗലി ഫിലിംസ് നിർമ്മിക്കുന്ന രണ്ട് ചിത്രങ്ങളിൽ നായകനായി ഫഹദ് ഫാസിൽ. ഒാക്സിജൻ, ഡോൺഡ് ട്രബിൾ ദ ട്രബിൾ എന്നിവയാണ് ചിത്രങ്ങൾ. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്.

രാജമൗലി ഫിലിംസിനൊപ്പം ആർക്ക മീഡിയ വർക്കും ചിത്രത്തിൽ നിർമ്മാണ പങ്കാളികളാണ്. എസ്.എസ്. കാർത്തികേയയുടെ അരങ്ങേറ്റ നിർമ്മാണമാണ് ഒാക്സിജൻ. സിദ്ധാർത്ഥ് നടേല സംവിധാനം ചെയ്യുന്ന ഒാക്സിജൻ തെലുങ്ക്, മലയാളം, കന്നട, തമിഴ് ഭാഷകളിലാണ് ഒരുക്കുന്നത്. പരിവർത്തനത്തിന്റെയും സൗഹൃദത്തിന്റെയും കഥ എന്നാണ് ടാഗ് ലൈൻ. ഇൗവർഷംതന്നെ ചിത്രീകരണം ആരംഭിക്കും. പുഷ്പ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ ഏറെ ആരാധകരെ ഫഹദ് നേടിയെടുത്തിട്ടുണ്ട്. പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ ഫഹദ് തെലുങ്കിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ്.അതേസമയം ആവേശം ആണ് റിലീസിന് ഒരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം. രോമാഞ്ചത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം ബംഗ്ളൂരുവിലെ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കോമഡി എന്റ‌‌ടെയ്നറാണ്. ഏപ്രിൽ 11ന് ചിത്രം തിയേറ്രറിൽ എത്തും.ആശിഷ് വിദ്യാർത്ഥി, മൻസൂർ അലിഖാൻ , സജിൻ ഗോപു, പൂജ മോഹൻരാജ്, ഗംഗ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.ഛായാഗ്രഹണം സമീർ താഹിർ. എ ആന്റ് എ റിലീസ് ആണ് വിതരണം.