തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെയും അനുബന്ധ ശാഖാസ്ഥാപനങ്ങളുടെയും സമഗ്രമായ വികസന കാഴ്ചപ്പാടുമാണ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ബഡ്ജറ്റിൽ പ്രതിഫലിക്കുന്നതെന്ന് ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ചെയർമാൻ കെ.എസ്.ജ്യോതിയും ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇത്തരത്തിലൊരു ബഡ്‌ജറ്റ് അവതരിപ്പിച്ച ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയെ അഭിനന്ദിക്കുന്നതായും ഇരുവരും പറഞ്ഞു.