തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസ് സ്ഥലമേറ്റെടുക്കൽ നടപടി വേഗത്തിലാക്കണമെന്ന ആവശ്യം കേന്ദ്ര ഉപരിതല - ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിട്ട് ധരിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഹിയറിംഗ് പൂർത്തിയായാൽ നടപടികൾ വേഗത്തിലാകുമെന്നും നാഷണൽ ഹൈവേ അതോറിറ്റി സാമ്പത്തിക പരിഗണന നൽകുമെന്നുംഅദ്ദേഹം പറഞ്ഞു. സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കി എത്രയും വേഗം നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നാണ് ഭൂമി വിട്ടുകൊടുക്കുന്നവരുടെ ആവശ്യം. പണി പൂർത്തിയാക്കുന്നതിന് കാലതാമസം ഉണ്ടാകില്ലെന്ന് ഗഡ്കരി ഉറപ്പു നൽകിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.